
ഐ.എ.വി.യിൽ ഭരണഭാഷാ വാരാഘോഷത്തിന് തുടക്കമായി
ഐ.എ.വി.യിൽ ഭരണഭാഷാ വാരാഘോഷത്തിന് തുടക്കമായി
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ (IAV) ഭരണഭാഷാ വാരാഘോഷങ്ങൾക്ക് തുടക്കമായി. സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരും പങ്കെടുത്ത ചടങ്ങിൽ ഡയറക്ടർ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാളത്തിന്റെ പ്രാധാന്യവും ഭരണതലത്തിൽ മാതൃഭാഷ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും മുൻനിർത്തിയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ അവതരിപ്പിച്ച ആകർഷകങ്ങളായ വിവിധ സാംസ്കാരിക പരിപാടികളോടെ ഉദ്ഘാടന ദിന ചടങ്ങുകൾ സമാപിച്ചു. വരും ദിവസങ്ങളിലും ഭരണഭാഷാ പ്രചാരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ ക്യാമ്പസിൽ നടക്കും.


